|    Aug 17 Fri, 2018 6:15 pm
FLASH NEWS

കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പ് 17ന്

Published : 8th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലും കാംപസുകളിലും 2018-19 വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് 17നു നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം കോളജുകളിലും കാംപസുകളിലും പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍മാരും കാംപസ് ഡയറക്്ടര്‍മാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡയറക്്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസ് അറിയിച്ചു. പ്രാഥമിക വോട്ടര്‍പട്ടി ഇന്നലെയും അന്തിമ വോട്ടര്‍പട്ടിക ഇന്നും പ്രസിദ്ധീകരിക്കും. 10നു രാവിലെ ഒന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 13നു രാവിലെ 12 വരെ പിന്‍വലിക്കാന്‍ അവസരമുണ്ടാവും. 13നു വൈകീട്ട് 4നു അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 17നു രാവിലെ 9.30 മുതല്‍ 12.30 വരെ തിരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിനു വോട്ടെണ്ണലും തുടര്‍ന്ന് ഫലപ്രഖ്യാപനവും നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss