|    Oct 21 Sun, 2018 5:14 am
FLASH NEWS

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കിഫ്ബി വഴി 240 കോടി ലഭ്യമാക്കും

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: സര്‍വകലാശാലയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി 240 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥിക്ഷേമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ 140 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഫണ്ടായി സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. റൂസ ഫണ്ടില്‍ 20 കോടിയും ലഭ്യമായി. ഇങ്ങനെ ആകെ 400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അക്കാദമിക വര്‍ഷം സര്‍ക്കാര്‍ സാമ്പത്തികാനുമതി നല്‍കും. അധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്താനും നടപടിയെടുക്കും. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍വകലാശാല വിശദമായ പ്രൊജക്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന്റെയും ജീവനക്കാരുടെ ഒഴിവിന്റെയും മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുവര്‍ഷത്തിനകം പരിഹാരം കാണും. എന്നാല്‍ സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു സങ്കല്‍പമുണ്ട്. അതിനനുസരിച്ച് ഉയരാന്‍ സര്‍വകലാശാലയ്ക്ക് കഴിയണം. സമൂഹം പ്രതീക്ഷിക്കുന്ന തലത്തിലേക്ക് ഉയരണം.പരീക്ഷകള്‍ നടത്തുകയെന്നതിനപ്പുറം പുതിയ ആശയോല്‍പാദന കേന്ദ്രങ്ങളായി സര്‍വകലാശാലകള്‍ മാറണം. ഇതിന് പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുകയും അക്കാദമിക്തലമടക്കം ജനാധിത്യവല്‍ക്കരിക്കുകയും വേണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഏതെങ്കിലും ഒരു വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ എല്ലാ പിന്തുണയും നല്‍കും. ലൈബ്രറികളുടെ പ്രവര്‍ത്തനത്തിനുള്ള കുറവ് സംബന്ധിച്ചും വിശദമായ പ്ലാന്‍ സമര്‍പ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍ അധ്യഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. വി പി പി മുസ്തഫ റിപോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഇ പി ലത, കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം ്രപകാശന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പ്രഫ. ജോണ്‍ ജോസഫ്, ഡോ. പി ഓമന, ഡവലപ്‌മെന്റ് ഓഫിസര്‍ ഡോ. ജെയിംസ് പോള്‍, വിദ്യാര്‍ഥിക്ഷേമ ഡയറക്ടര്‍ എം വി പത്മനാഭന്‍, സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ സി പി ഷിജു, വിജയന്‍ അടുക്കാടന്‍, കെ പി പ്രേമന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss