|    Feb 27 Mon, 2017 5:43 am
FLASH NEWS

കണ്ണൂര്‍ സംഘര്‍ഷം: കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

Published : 21st November 2016 | Posted By: mi.ptk

pinarayi-vijayan-3

തിരുവനന്തപുരം: കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ പോലീസ്  മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ആയുധനിര്‍മാണവും ബോംബ് നിര്‍മാണവും തടയുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷങ്ങളില്‍ അറസ്റ്റിലാകുന്ന കുറ്റവാളികളെ സ്‌റ്റേഷനില്‍നിന്ന് സംഘം ചേര്‍ന്ന് ഇറക്കികൊണ്ടു പോകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് അനുവദിക്കില്ല. ആരാധനാലയങ്ങള്‍ ചില പ്രത്യേക സംഘടനകളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്ന പ്രവണതയുണ്ട്. അത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ആരാധനാലയങ്ങള്‍ വിശ്വാസികളുടെ കേന്ദ്രമായി തന്നെ നിലനിര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സംഘര്‍ഷമുണ്ടാകുന്ന കേന്ദ്രങ്ങളില്‍ പ്രാദേശികമായി ചര്‍ച്ചനടത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതു കണക്കിലെടുത്താണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 602 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day