|    Aug 21 Tue, 2018 12:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അനുമതികള്‍ ഒക്‌ടോബര്‍ ഒന്നിന് മുമ്പ്: കേന്ദ്രം

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മുഴുവന്‍ അനുമതികളും ഒക്‌ടോബര്‍ ഒന്നിന് മുമ്പ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇതിന് ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍വീസ് ആരംഭിക്കാം. ഇതു തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
കണ്ണൂരില്‍ നിന്ന് അബൂദബി, ദമ്മാം, ദോഹ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ കമ്പനികള്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്.
വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവും. ഇതിനു മറ്റു രാജ്യങ്ങളുടെ അനുമതിയും ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുനസ്ഥാപിച്ചതായി സുരേഷ് പ്രഭു വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss