|    Nov 21 Wed, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കണ്ണൂര്‍ വിമാനത്താവളം: മുഖ്യമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

Published : 5th November 2018 | Posted By: kasim kzm

കണ്ണൂര്‍: ഉദ്ഘാടനം പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ആഗമന-നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാസംവിധാനങ്ങള്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സിസിടിവി കണ്‍ട്രോള്‍റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ കണ്ട് വിലയിരുത്തി.
വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തില്‍ തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര്‍ചിത്രങ്ങള്‍ എന്നിവയും അദ്ദേഹം വീക്ഷിച്ചു.
ശേഷം വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എംഡി വി തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഉത്തരമേഖലാ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, വിമാനത്താവള ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കെ പി ജോസ്, ചീഫ് ഓപറേറ്റിങ് എന്‍ജിനീയര്‍ ഷിബുകുമാര്‍, സിഐഎസ്എഫ് കമാന്‍ഡര്‍ ഡി എസ് ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവര്‍ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss