|    Oct 21 Sun, 2018 10:34 pm
FLASH NEWS

കണ്ണൂര്‍ വിമാനത്താവളം : പുനരധിവാസ കുടുംബങ്ങള്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു

Published : 8th September 2017 | Posted By: fsq

 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ പാക്കേജ് പ്രകാരമുള്ള തൊഴില്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പുനരധിവാസത്തിന് വിധേയരായ കുടുംബങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു. വിമാനത്താവള പുനരധിവാസ ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കാര, കല്ലേരിക്കര മേഖലയിലെ ഉദ്യോഗാര്‍ഥികളാണ് ഇന്നലെ രാവിലെ കിയാല്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്. നിരവധി തസ്തികകളില്‍ നിയമനം നടന്നപ്പോഴും വീടുകള്‍ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗങ്ങള്‍ക്ക് പ്രഖ്യാപിത പാക്കേജ് പ്രകാരമുള്ള തൊഴില്‍ ലഭിച്ചില്ലെന്നാണു പരാതി. കിയാലിന്റെ മുഴുവന്‍ ഒഴിവുകളും പുറപ്പെടുവിച്ച് വീട് വിട്ടുനല്‍കിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കുക. നടപടിക്രമങ്ങള്‍ ലളിതമാക്കി ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ വഴി നിയമിക്കുക, മുഴുവന്‍ ഒഴിവുകളിലും 50 ശതമാനം റിസര്‍വേഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. കിയാല്‍ ഉദ്യോഗസ്ഥരുമായി പി പുരുഷോത്തമന്‍, സി രാജന്‍, കെ സി രതീഷ്, സി വിശാഖ്, സി സുര്‍ജിത്ത്, വി എന്‍ മുഹമ്മദ്, ബിജു ഏളക്കുഴി, എം രതീഷ്, ഇ പി ഷംസുദ്ദീന്‍, കെ പി രമേശന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. അടിയന്തരമായി നിയമനം നടത്തിയില്ലങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss