|    Jan 22 Sun, 2017 3:52 pm
FLASH NEWS

കണ്ണൂര്‍ വിമാനത്താവളം: നാള്‍വഴി

Published : 29th February 2016 | Posted By: SMR
 • 1996 ജനുവരി 19: അന്നത്തെ കേന്ദ്ര വേ്യാമയാന മന്ത്രി സി എം ഇബ്രാഹീം കണ്ണൂര്‍
  വിമാനത്താവളം പ്രഖ്യാപിച്ചു
 • ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം തത്വ
  ത്തില്‍ അംഗീകരിച്ചു. മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി കര്‍മ
  സമിതിയും രൂപീകരിച്ചു. പക്ഷേ, പിന്നീട് 2005വരെ എല്‍ഡിഎഫ്-യുഡിഎഫ് ഭരണ
  കാലയളവില്‍ കാര്യമായ പുരോഗതി പ്രാപിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തതായിരു
  ന്നു കാരണം.
 • 2005 ഏപ്രില്‍ 29നു കേന്ദ്രമന്ത്രിസഭ വിമാനത്താവളത്തിനു തത്വത്തില്‍ അംഗീകാരം
  നല്‍കി. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ പ്രാരംഭ നടപടി ആ
  രംഭിക്കുകയും 192 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തു
 • 2006 വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനു
  കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
 • 2008 ഫെബ്രവരി: എയര്‍പോര്‍ട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
 • 2008 ജൂലൈ: എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനായിരുന്ന വി തുളസീദാസിനെ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫിസറായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു
 • 2009 ഡിസംബര്‍: മുഖ്യമന്ത്രി ചെയര്‍മാനായി കിയാല്‍(കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന പ്രൈവറ്റ് കമ്പനി രൂപീകരിച്ചു
 • 2010 ഫെബ്രുവരി 27: പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ചു
 • 2010 ആഗസ്ത്: കിയാലിനെ പൊതുമേഖല കമ്പനിയായി പരിവര്‍ത്തിപ്പിച്ചു
  $2010 ഡിസംബര്‍ 17: വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സംബന്ധിച്ചു
 • 2012 ഡിസംബര്‍ 6: കിയാല്‍ പ്രൊജക്ട് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി
 • 2012 ഏപ്രില്‍ നാല്: എയര്‍പോര്‍ട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാന്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി രൂപീകരിച്ചു
 • 2013 ജുലൈ: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു
 • 2013 ആഗസ്ത് 20: വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
 • 2014 ഫെബ്രുവരി 2: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
 • 2014 ജൂലൈ 5: ടെര്‍മിനല്‍ ബില്‍ഡിങിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
 • 2014 ആഗസ്ത് 25: ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെക്‌നിക്കല്‍ ബില്‍ഡിങ്, ഇആന്റ്എം ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ 498.70 കോടി രൂപയ്ക്ക് ലാര്‍സണ്‍ ആന്റ് ട്രൂബ്രോ കമ്പനി ടെന്‍ഡര്‍ ലഭിച്ചു.
 • 2015 ജുലൈ 21: ആദ്യപരീക്ഷണപ്പറക്കല്‍ 2015 ഡിസംബര്‍ 31നെന്ന് മന്ത്രി കെ ബാബു പ്രഖ്യാപിച്ചു.
 • 2015 ഡിസംബര്‍: പരീക്ഷണപ്പറക്കല്‍ തിയ്യതി മാറ്റി.
 •  2016 ജനുവരി 30: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിന്റെ മുന്നോടിയായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അധികൃതര്‍ പരിശോധിച്ചു.— തുടര്‍ന്ന് ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്താന്‍ തീരുമാനിച്ചു.
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 207 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക