|    Jul 23 Sun, 2017 12:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ വാഴ്‌സിറ്റി കലണ്ടറില്‍ കൂട്ടത്തെറ്റ്; സ്വാതന്ത്ര്യദിനം ജൂലൈ നാല്!!

Published : 21st February 2016 | Posted By: SMR

കണ്ണൂര്‍: സര്‍വകലാശാലയുടെ ഡയറിയിലെ കലണ്ടറില്‍ കൂട്ടത്തെറ്റുകള്‍. ആഘോഷ, ജന്‍മദിന തിയ്യതികളാണു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ നാലിനാണു സ്വാതന്ത്ര്യദിനം രേഖപ്പെടുത്തിയിട്ടുള്ളത്.
ഓണം, വിഷു തുടങ്ങിയ കേരളത്തിലെ അവധി ദിനങ്ങളൊന്നും തന്നെ കലണ്ടറിലില്ല. അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെയും ജന്‍മദിനവും കൊളംബസ് ദിനവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ കലണ്ടര്‍ അതേപടി അച്ചടിച്ചിറക്കുകയായിരുന്നു. ഡയറി അച്ചടിക്കുമ്പോള്‍ പറ്റിയ പിശക് സര്‍വകലാശാല അധികൃതര്‍ പ്രൂഫ് നോക്കിയപ്പോഴും ശ്രദ്ധിക്കാത്തതു കാരണം ലക്ഷങ്ങളാണ് നഷ്ടമാവുന്നത്. 2,000 ഡയറികളാണ് അച്ചടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക