|    Nov 25 Sat, 2017 1:26 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ റെയില്‍വെ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ചു

Published : 13th June 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ചു. തളിപ്പറമ്പ് കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിന് സമീപത്തെ ആക്കല്‍ ജനാര്‍ദ്ദനന്‍(52) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം. പരേതരായ കരയപ്പാത്ത് രാമുണ്ണിയുടെയും ആക്കല്‍ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: റീജ. മക്കള്‍: അഭിന്‍, ലന.സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചന്ദ്രി, ലീല, അനിത, പരേതയായ ലക്ഷ്മി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂവോട് പൊതുശ്മശാനത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക