|    Aug 21 Mon, 2017 6:32 am
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ രാഷ്ട്രീയം രാജ്യവ്യാപകമാക്കണം; ആര്‍എസ്എസ് സ്വകാര്യ സായുധ സേന:പി ജയരാജന്‍

Published : 1st August 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യവ്യാപകമാക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ചെറുത്തുനില്‍പ്പിന്റെയും ജനകീയ സമരങ്ങളുടെയും നാടാണ് കണ്ണൂര്‍. രാജ്യം മുഴുവന്‍ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം നടപ്പിലാക്കിയാല്‍ മാത്രമേ ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പാകുകയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസ് സ്വകാര്യ സായുധസേനയാണ്. ജനാധിപത്യത്തില്‍ സായുധസേന ഇടപെടുകയാണ്. കൈയ്യും കാലും ഉപയോഗിച്ച് എതിരാളികളെ കീഴ്‌പ്പെടുത്തുന്ന രീതിയാണ് ആര്‍എസ്എസിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക