|    Jul 26 Wed, 2017 6:15 pm
FLASH NEWS

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് മുന്‍തൂക്കം

Published : 8th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ജില്ലയിലുള്ള അഞ്ചു കോളജുകളില്‍ നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മുന്‍തൂക്കം. മൂന്നിടങ്ങളില്‍ യൂനിയന്‍ എസ്എഫ്‌ഐ നേടി. മാനന്തവാടി ഗവ. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴികെയുള്ള സീറ്റുകള്‍ എസ്എഫ്‌ഐക്ക് ലഭിച്ചു. കൂളിവയല്‍ ഇമാം ഗസാലി കോളജില്‍ മുഴുവന്‍ സീറ്റുകളിലും എംഎസ്എഫിനാണ് വിജയം. കെഎസ്‌യുവിന്റെ നില പരിതാപകരമായി. ആകെ കിട്ടിയയത് മാനന്തവാടി ഗവ. കോളജ് ചെയര്‍മാന്‍ സ്ഥാനം മാത്രം. മേരിമാതാ കോളജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍, പികെ കാളന്‍ കോളജ്, മാനന്തവാടി ഗവ. കോളജ്, കൂളിവയല്‍ ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മേരിമാത, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍, പികെ കാളന്‍ സ്മാരക കോളജ് എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളിലും ജയിച്ചത്. യൂനിയന്‍ ഭാരവാഹികള്‍: മേരിമാതാ കോളജ്: എന്‍ ടി റമീസ് (ചെയര്‍മാന്‍), അഞ്ജു ബേബി (വൈസ് ചെയര്‍മാന്‍), സനൂപ് ദേവസ്യ (സെക്രട്ടറി), എ ജസ്‌ന (ജോയിന്റ് സെക്രട്ടറി), അല്‍വിന്‍ ജോര്‍ജ് (യുയുസി), ആദര്‍ശ് പ്രേംരാജ് (ഫൈന്‍ ആര്‍ട്‌സ്), സുബിന്‍ രാജ് (എഡിറ്റര്‍), ആദിത്യന്‍ (ജനറല്‍ ക്യാപ്റ്റന്‍). കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍: ജ്യോതിഷ് (ചെയര്‍മാന്‍), ആതിര (വൈസ് ചെയര്‍മാന്‍), ബേസില്‍ (സെക്രട്ടറി), ടി അഞ്ജു (ജോയിന്റ് സെക്രട്ടറി), നിഥിന്‍ പൗലോസ് (ജനറല്‍ ക്യാപ്റ്റന്‍), സൂസന്‍ (ഫൈന്‍ ആര്‍ട്‌സ്), ഇഷ്ഷാന (എഡിറ്റര്‍), അരവിന്ദ് (യുയുസി).പികെ കാളന്‍ സ്മാരക കോളജ്: കെ എസ് സവിലാഷ് (ചെയര്‍മാന്‍), എം എസ് ആഷ (വൈസ് ചെയര്‍മാന്‍), എം ശരത്ത് (സെക്രട്ടറി), ആര്‍ ശാലു (ജോയിന്റ് സെക്രട്ടറി), അഭിജിത്ത് (യുയുസി), എം എസ് നിഖില്‍ (എഡിറ്റര്‍), നിതീഷ് (ജനറല്‍ ക്യാപ്റ്റന്‍). മാനന്തവാടി ഗവ. കോളജ്: റീത്ത (വൈസ് ചെയര്‍മാന്‍), ആകാശ് (യുയുസി), ജുനൈദ് (ഫൈന്‍ ആര്‍ട്‌സ്), വൃന്ദ (എഡിറ്റര്‍), ജോസഫ് (ജനറല്‍ സെക്രട്ടറി), ജിത്യ (ജോയിന്റ് സെക്രട്ടറി), അനന്തു (ജനറല്‍ ക്യാപ്റ്റന്‍). കൂളിവയല്‍ ഇമാം ഗസാലി കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി ജാസിറുദ്ദീന്‍ ചെയര്‍മാനും ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി ബി മഷ്ഹൂദ് യുയുസിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: പി കെ മുഫീദ (വൈസ് ചെയര്‍മാന്‍), മുഹമ്മദ് റമീസ് (സെക്രട്ടറി), നഷ്മിയ സഈദ (ജോയിന്റ് സെക്രട്ടറി), കെ എ റംഷീന (മാഗസിന്‍ എഡിറ്റര്‍), എ പി അജ്മല്‍ (ജനറല്‍ ക്യാപ്റ്റന്‍), മുഹമ്മദ് ഷാമോന്‍ (ഒന്നാം വര്‍ഷ പ്രതിനിധി), ഫാത്തിമ നസ്‌റിന്‍ (മൂന്നാം വര്‍ഷം). മാനന്തവാടി ഗവ. കോളജില്‍ യുഡിഎസ്എഫ് പിന്തുണച്ച സ്ഥാനാര്‍ഥിയാണ് ചെയര്‍മാനായതെന്ന് എംഎസ്എഫ് അവകാശപ്പെട്ടു. പികെ കാളന്‍ മെമ്മോറിയല്‍ കോളജില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, കൊമേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനങ്ങള്‍ യുഡിഎസ്എഫ് നേടിയതായും എംഎസ്എഫ് നേതാക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക