|    Nov 23 Thu, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ മെഡിക്കല്‍ കോളജ് എംഡിയുടെ വീട്ടില്‍ റെയ്ഡ്

Published : 8th August 2017 | Posted By: fsq

 

പഴയങ്ങാടി(കണ്ണൂര്‍): അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജിങ് ഡയറക്്ടര്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ പോലിസ് റെയ്ഡ്. പഴയങ്ങാടി ബീവി റോഡിലെ ഭാര്യവീട്ടില്‍ ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് റെയ്ഡ് നടത്തിയത്. 2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി അധികമായി 47 ലക്ഷം രൂപയോളം വാങ്ങിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്.ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ വിധി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിനെതിരായിരുന്നു. 150 സീറ്റില്‍ നിന്ന് 100 സീറ്റായി ചുരുക്കിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളില്‍ നിന്നു വാങ്ങിയ ലക്ഷക്കണക്കിനു രൂപയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കളും തിരികെ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യറായിരുന്നില്ല. തുകയും സര്‍ട്ടിഫിക്കറ്റും തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന പ്രസ്റ്റീജ് എജുക്കേഷന്‍ ട്രസ്റ്റിനും എംഡിയായ അബ്്ദുല്‍ ജബ്ബാര്‍ ഹാജിക്കുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ജബ്ബാര്‍ ഹാജിയുടെ ഭാര്യയും മക്കളും മരുമക്കളുമാണ് കോളജ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളെന്നും ഇവര്‍ വിദേശത്താണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. റെയ്ഡില്‍ വീട്ടില്‍ നിന്നു ചില രേഖകളും കണ്ടെടുത്തതായാണു സൂചന. പരിശോധനയ്ക്കു പഴയങ്ങാടി എസ്‌ഐ പി ബി സജീവ്, എഎസ്‌ഐ വിജയന്‍, എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്ത്, വളപട്ടണം എസ്‌ഐ കെ ശ്രീജിത്ത് കോടേരി നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക