|    Sep 23 Sun, 2018 5:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഒരു കോടി രൂപ നല്‍കണം

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കണമെന്നു സുപ്രിംകോടതി. സപ്തംബര്‍ 20നകം പണം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണമെന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് സുപ്രിംകോടതി 1.20 കോടി രൂപയാണ് പിഴ വിധിച്ചത്. ഇതില്‍ ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ ബെഞ്ച് ഉത്തരവിട്ടത്.
ബാക്കിവരുന്ന 20 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ വീതം സുപ്രിംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് അസോസിയേഷനും നല്‍കാനും കോടതി നിര്‍ദേശിച്ചു.
2016-17 കാലയളവില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയതിനു പുറത്താക്കിയ 150 വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ 10 ലക്ഷം രൂപയ്ക്കു പകരം വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം രൂപ സപ്തംബര്‍ മൂന്നിനകം തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. സപ്തംബര്‍ മൂന്നിനകം വിദ്യാര്‍ഥികള്‍ക്കു തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്കു കൈമാറിയാല്‍ ഈ വര്‍ഷം കോളജില്‍ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ലംഘിച്ച് 2016-17 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നടപടി കഴിഞ്ഞ വര്‍ഷമാണ് സുപ്രിംകോടതി റദ്ദാക്കിയത്.
വിഷയത്തില്‍ കോളജുകള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയും തള്ളിയതോടെ കോടതി വിധി മറികടക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കെ ധൃതിപിടിച്ച് കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ല് എന്ന പേരില്‍ പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ബില്ല് പാസാക്കിയെടുക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss