|    Apr 23 Sun, 2017 3:32 pm
FLASH NEWS

കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റുകയാണെന്ന് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍

Published : 25th October 2016 | Posted By: G.A.G

kannur-medical-college

കൊച്ചി : കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാന്‍ പോവുകയാണെന്ന് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരം മൂലം അഞ്ചരക്കണ്ടിയില്‍ കോളജ് നടത്തിക്കൊണ്ടു പോകാനാവില്ലെന്നും മലപ്പുറത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. കോളജ് മലപ്പുറത്ത്് പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണ്ടിവരും. അതുവരെ അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തനം തുടരാന്‍ കേന്ദ്രസേനയുടെ സഹായം അനുവദിക്കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചിട്ടുണ്ട്്്. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സിഐടിയുവില്‍ നിന്ന്് സംരക്ഷണം തേടി കേന്ദ്രസഹായം ആവശ്യപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day