|    Jun 23 Sat, 2018 8:10 am
FLASH NEWS

കണ്ണൂര്‍ മണ്ഡലം വികസനത്തിന് രൂപരേഖയായി

Published : 25th January 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം വികസനത്തിന് രൂപരേഖയായി. കാലത്തിനൊപ്പം കണ്ണൂര്‍ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചുള്ള വിപുലമായ വികസന സെമിനാര്‍ ഫെബ്രുവരി 10ന് നടക്കും.  നഗരവികസനത്തിന് 13 വിഷയമേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രാഥമിക വിവരശേഖരണം വിവിധ വകുപ്പ് മേധാവികള്‍ നടത്തും. കൃഷി, മാലിന്യ സംസ്‌കരണം, ടൂറിസം, വിദ്യാഭ്യാസം, സംസ്‌കാരം, തുറമുഖ വികസനം, പശ്ചാത്തല വികസനം, കലാകായിക വികസനം, വനിതാ വികസനം, ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വികസന പ്രക്രിയ നടത്തുക. നഗരത്തിന്റെ മുഖഛായ മാറുന്ന പദ്ധതികള്‍ക്കാണ് വികസന സെമിനാറോടെ തുടക്കം കുറിക്കുക. കണ്ണൂര്‍ കോര്‍പറേഷന്‍, ജില്ല-ബ്ലോക്ക് പഞ്ചായത്ത്, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ഫണ്ട് വിനിയോഗം നടത്തുക. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മേല്‍പാലം, താഴെ ചൊവ്വ പാലം വികസനം, മിനി ബൈപ്പാസുകളുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് തുടക്കം കുറിക്കും. ദീര്‍ഘകാല ഹ്രസ്വകാല പദ്ധതികള്‍ തയ്യാറാക്കി കണ്ണൂര്‍ നഗരത്തെ വികസിത നഗരമാക്കി മാറ്റും. ടൂറിസം വികസനത്തിന് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളും നടപ്പാക്കും. കണ്ണൂര്‍ വിമാനത്താവളം, അഴീക്ക ല്‍ തുറമുഖം എന്നിവ യാഥാര്‍ഥ്യമാവുന്നതോടെ നഗരത്തിലെ സൗകര്യം വര്‍ധിപ്പിക്കാനാവശ്യമായ പദ്ധതികളും നടപ്പാക്കും. പ്രാഥമിക വിവര ശേഖരണത്തിന് ശേഷം 31ന് കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സെമിനാറിലേക്കുള്ള പേപ്പര്‍ തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ശില്‍പ്പശാല മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷ ന്‍, കില ഡയറക്ടര്‍ പി പി ബാലന്‍, റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, ജില്ലാ ആസൂത്രണസമിതി വിദഗ്ധാംഗം കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, യു ബാബുഗോപിനാഥ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss