|    Nov 25 Sat, 2017 7:39 am
FLASH NEWS

കണ്ണൂര്‍ പഴയ ബസ്്സ്റ്റാന്റ് സംരക്ഷണത്തിനു പ്രക്ഷോഭം

Published : 3rd August 2017 | Posted By: fsq

 

കണ്ണൂര്‍: താവക്കര പുതിയ ബസ്്സ്റ്റാന്റ് വന്ന ശേഷം പഴയ ബസ്്സ്റ്റാന്റ് ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്താന്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പഴയ ബസ്്സ്റ്റാന്റ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബസ്്സ്റ്റാന്റ് സംരക്ഷണ സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭാവി പ്രക്ഷേഭ പരിപാടികള്‍ ആലോചിക്കാന്‍ 101 അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ചെയര്‍മാനായി സി അനില്‍കുമാറിനെയും കണ്‍വീനറായി കെ വി സലീമിനെയും തിരഞ്ഞെടുത്തു. 2004ലുണ്ടായ തീരുമാന പ്രകാരം വടക്കുനിന്നുള്ള ബസ്സുകള്‍ മുഴുവന്‍ ബിഒടി സ്റ്റാന്റില്‍ ആളെയിറക്കി ഉടന്‍ പഴയ സ്റ്റാന്റിലെത്തി പാര്‍ക്ക് ചെയ്ത് പുറപ്പെടേണ്ടത് പഴയ സ്റ്റാന്റില്‍ നിന്നാണ്. 2008ല്‍ ബിഒടി ബസ്് സ്റ്റാന്റ് വന്നതുമുതല്‍ പല പ്രക്ഷോഭ പരിപാടികള്‍ വന്നതിനു ശേഷം സംയുക്തമായെടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കേണ്ടത്. പല കോര്‍പറേഷനുകളിലും രണ്ടും മുന്നൂം ബസ് സ്റ്റാന്റുകള്‍ നിലവിലിരിക്കെ എല്ലാ സ്റ്റാന്റിലും ബസ്സുകള്‍ കയറുന്നുണ്ട്. കോഴിക്കോട് ബസ് ജില്ലാ ബാങ്ക് വഴിയും ചില ബസുകള്‍ താവക്കരയില്‍ നിന്ന് കാല്‍ടെക്‌സ് വഴിയും പഴയ ബസ്്സ്റ്റാന്റില്‍ കയറാതെ പോവുന്നുണ്ട്. പഴയ ബസ്്സ്റ്റാന്റില്‍ ആളെ കയറ്റാന്‍ സമയം കൊടുക്കുന്നില്ല. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ വിസിലടിച്ച് ബസ്സുകളെ ഓടിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഋഷീന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക