|    Jan 20 Fri, 2017 9:29 am
FLASH NEWS

കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് ടൗണ്‍ സ്‌ക്വയറില്‍ തിരശ്ശീല ഉയരും

Published : 6th October 2016 | Posted By: Abbasali tf

കണ്ണൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോ ര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ 10 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കണ്ണൂര്‍ ദസറ-2016 നടക്കും. ഇന്നു വൈകീട്ടോടെ പരിപാടികള്‍ക്ക് തുടക്കമാവുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഏഴിന് വൈകീട്ട് ആറിന് പിണറായി വിജയനാണ് നിര്‍വഹിക്കുക. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി സംബന്ധിക്കും. എല്ലാ ദിവസവും വൈകീട്ട് ആറിനാണു പരിപാടികള്‍ തുടങ്ങുക. ഇന്നു വൈകീട്ട് ചലച്ചിത്രപിന്നണിഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന പല്ലവി ഓര്‍ക്കസ്ട്രയുടെ ഗാനമേളയുണ്ടാവും. ചലച്ചിത്ര താരം പ്രേംകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഏഴിന് കെപിഎസിയുടെ ന്റുപ്പാപ്പക്കൊരാനുണ്ടാര്‍ന്നുനാടകം, എട്ടിന് കണ്ണൂര്‍ സിറ്റി ചാനല്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും മുദ്രകലാക്ഷേത്രയുടെ നൃത്ത പരിപാടിയും ഉണ്ടാവും. ചലച്ചിത്രതാരം മാമുകോയ മുഖ്യാതിഥിയാവും. ഒമ്പതിന് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷംന കാസിമും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍. ചലച്ചിത്ര ഗാനരചയിതാവ് മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയാവും. സമാപനദിവസമായ 10 ജീവന്‍സ്വരരാഗം, ബാബു മ്യൂസിക്, ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാംകുഴല്‍ നാദദാര, മജീഷ്യന്‍ സുനീഷ് വടകരയുടെ മാജിക് ഷോ, ഗാനമേള എന്നിവയുണ്ടാവും. വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, കെ കെ രാഗേഷ് എംപി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍, തൈക്കണ്ടി മുരളീധരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക