|    Jul 22 Sat, 2017 12:33 am
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍-തിരു.അതിവേഗ റെയില്‍പാത; കരട് റിപോര്‍ട്ടിന് അനുമതി, 800 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരും

Published : 9th July 2016 | Posted By: G.A.G

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അതിവേഗ റെയില്‍പ്പാത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കുന്നതിനുള്ള കരട് റിപോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മണിക്കൂറില്‍ 300 മുതല്‍ 350 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന തീവണ്ടികള്‍ക്കായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിക്കായി ഇരുപത് മീറ്റര്‍ വീതിയില്‍ എണ്ണൂറ് ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതില്‍ പകുതിയിലേറെ ഭൂമിയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. റെയില്‍പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു പുറമെ പാതയുടെ വശങ്ങളില്‍ പതിനഞ്ച് മീറ്റര്‍ വീതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയുമില്ല.സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിഎംആര്‍സിയാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്.

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലായിരിക്കും റെയില്‍ ഇടനാഴിയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരിക എന്നാണ് സാധ്യതാപഠനത്തില്‍ പറയുന്നത്.സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ് വഹിക്കുക. പദ്ധതിക്കാവശ്യമായ തുക വായ്പ ലഭ്യമാക്കുന്നതിന് കേരളത്തില്‍ കുടിവെള്ള പദ്ധതിയ്ക്ക് ധനസഹായം ചെയ്യുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജിക്ക) യുമായി ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. റെയില്‍പാത പൂര്‍ത്തിയായാല്‍ ഇപ്പോള്‍ പന്ത്രണ്ട് മണിക്കൂറോളം വേണ്ടിവരുന്ന കണ്ണൂര്‍-തിരുവനന്തപുരം യാത്ര രണ്ടുമണിക്കൂറായി ചുരുങ്ങും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക