|    Nov 20 Tue, 2018 4:06 am
FLASH NEWS

കണ്ണൂര്‍ താലൂക്കിലെ വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാവുന്നു

Published : 4th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫിസുകളും ജനസൗഹൃദമാക്കുന്നു. ഇതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികള്‍ക്ക് രൂപംനല്‍കി. ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമവും അഴിമതിരഹിതവുമാക്കുന്നതിനൊപ്പം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍കൂടി ലക്ഷ്യമിട്ടാണിത്. 2008ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഇത്തരം ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പായിരുന്നില്ല.
കണ്ണൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജുകളിലും ജനകീയ സമിതിയുടെ ആദ്യയോഗം ഇതിനകം ചേര്‍ന്നു. അതുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ വലുതാണെന്ന് തഹസില്‍ദാര്‍ വി എം സജീവന്‍ പറഞ്ഞു. ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ജനകീയമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് തല സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
വില്ലേജ് ഓഫിസര്‍ കണ്‍വീനറും ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, എംപി-എംഎല്‍എമാരുടെ പ്രതിനിധികള്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായാണ് സമിതി. ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരും. വില്ലേജ് ഓഫിസിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍, വില്ലേജിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ വിലയിരുത്തും.
ഓഫിസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും ചര്‍ച്ച ചെയ്യും. ഇതിനായി എല്ലാ വില്ലേജ് ഓഫിസുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ആലോചനകളും യോഗത്തില്‍ നടക്കും.
ആദ്യയോഗത്തില്‍ തന്നെ പലയിടങ്ങളിലും ഓഫിസിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം, ശൗചാലയം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss