|    Apr 27 Fri, 2018 8:54 am
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ ഡിവൈഎസ്പിക്ക് വയര്‍ലസ് സെറ്റില്‍ അസഭ്യവര്‍ഷം

Published : 12th March 2018 | Posted By: sruthi srt

കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിവൈഎസ്പിക്ക് പോലിസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ അസഭ്യവര്‍ഷം. സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് തെറിവിളി ഉണ്ടായത്. എന്നാല്‍, ഉറവിടം കണ്ടെത്താനായിട്ടില്ല. ഏതു പോലിസ് സ്‌റ്റേഷനില്‍ നിന്നാണ് വിളിയെത്തിയതെന്ന് കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ദിവസേന രാവിലെ 7.30നും 8.30നും ഇടയില്‍ ജില്ലാ പോലിസ് ചീഫ് ജില്ലയിലെ മുഴുവന്‍ സ്‌റ്റേഷനുകളിലേക്കും വയര്‍ലസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കാറുണ്ട്. എസ്പിക്ക് അസൗകര്യമുള്ള ദിവസം എഎസ്പിയോ ഡിവൈഎസ്പിയോ വിളിക്കും. ഈ സമയം മറ്റു പോലിസ് സ്‌റ്റേഷനുകളിലെ വയര്‍ലസ് സെറ്റു—കളില്‍ സംഭാഷണം കേള്‍ക്കാം.

ഇന്നലെ രാവിലെ എസ്പി സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡിവൈഎസ്പി സ്‌റ്റേഷനുകളിലേക്ക് വിളിച്ചുകൊണ്ടിരിക്കെയാണ് ആരോ ഇടയില്‍ കയറി അസഭ്യം പറഞ്ഞത്. ശുഹൈബ് വധക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത മാലൂര്‍ സ്‌റ്റേഷനില്‍ നിന്ന് വിവരങ്ങളെടുത്ത് കോള്‍ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവര്‍ഷം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss