|    Apr 27 Thu, 2017 8:50 am
FLASH NEWS

കണ്ണൂര്‍ ടൗണില്‍ 11ന് ഓട്ടോ പണിമുടക്ക്

Published : 9th November 2016 | Posted By: SMR

കണ്ണൂര്‍: സിറ്റി പെര്‍മിറ്റില്ലാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത—തില്‍ പ്രതിഷേധിച്ച് 11ന് രാവിലെ ആറു മുതല്‍ 24 മണിക്കൂര്‍ കണ്ണൂര്‍ ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നിര്‍ത്തിവച്ച് തൊഴിലാളികള്‍ പണിമുടക്കുമെന്ന് സംയുക്തസമര സമിതി നേതാക്കള്‍ അറിയിച്ചു. നഗരത്തില്‍ സിറ്റി പെര്‍മിറ്റില്ലാതെ അനധികൃത സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ കാലങ്ങളായി മേഖലയിലെ വിവിധ സംഘടനകള്‍ പ്രത്യേകം പ്രത്യേകമായും കുട്ടായും അധികാരികള്‍ക്ക് നിവേദനം നല്‍കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ 2016 ഫെബ്രുവരി 2 മുതല്‍ നിയമവിരുദ്ധ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തൊഴിലാളികള്‍ തടയുമെന്ന് അറിയിച്ച് കലക്ടര്‍, പോലിസ് ചീഫ്, ആര്‍ടിഒ, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ക്ക് സംയുക്തമായി യൂനിയനുകള്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു ശേഷമുണ്ടായ യോഗത്തില്‍ ഒരു തീരുമാനവും നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് 11ന് ഓട്ടോറിക്ഷകള്‍ പണിമുടക്കുന്നത്. യൂനിയന്‍ ഭാരവാഹികളായ കുന്നത്ത് രാജീവന്‍(ഐഎന്‍ടിയുസി), എന്‍ ലക്ഷ്മണന്‍(എസ്എടിയു-എച്ച്എംഎസ്), സി കെ ശശികുമാര്‍(ബിഎംഎസ്), കെ പി സത്താര്‍(എസ്ടിയു) പ്രസ്താവനയില്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day