|    Sep 25 Tue, 2018 6:18 pm
FLASH NEWS

കണ്ണൂര്‍ ടെറിയേഴ്‌സിന് വീരോചിത യാത്രയയപ്പ്

Published : 22nd May 2018 | Posted By: kasim kzm

കണ്ണൂര്‍: ഇന്ത്യയിലെ മികച്ച പ്രാദേശിക സേനയായ കണ്ണൂരിലെ 122ാം ഇന്‍ഫന്ററി ബറ്റാലിയന്‍ ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വിശിഷ്ട സേവനത്തിന് പുറപ്പെട്ടു. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സര്‍വ സജ്ജീകരണങ്ങളോടെ പ്രത്യേകം തയ്യാറാക്കിയ ട്രെയിനില്‍ ഇന്നലെ അര്‍ധരാത്രി യാത്ര തിരിച്ചത്.
വൈകീട്ട് സ്‌റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെയും കണ്ണൂര്‍ കോര്‍പറേഷന്റെയും നേതൃത്വത്തില്‍ വീരോചിത യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവരും വിമുക്ത ഭടന്മാരും പങ്കെടുത്തു.
കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജേഷ് കനോജിയ, സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ലഫ്. കേണല്‍ ഗുര്‍മിത് സിങ്, അഡ്ജിറ്റന്‍ഡ് മേജര്‍ വിനയ്കുമാര്‍, സുബേദാര്‍ മേജര്‍ എം വി പ്രകാശന്‍ എന്നിവര്‍ നന്ദി പറഞ്ഞു. പ്രതിരോധ മേഖലകളില്‍ മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം കേരളത്തിലെ ഏക പ്രാദേശിക സേനയായ കണ്ണൂര്‍ ടെറിയേഴ്‌സ് തിരിച്ചെത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss