|    Aug 14 Tue, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

Published : 10th August 2018 | Posted By: kasim kzm

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ ജില്ലയിലെ മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇരിട്ടി താലൂക്കില്‍ ആറും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ക്യാംപുകളാണ് തുറന്നത്. കാലവര്‍ഷം കനത്ത നാശനഷ്ടം വരുത്തി മലയോര മേഖലയായ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ 200ഓളം വീടുകളിലാണ് വെള്ളം കയറിയത്.
അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശമുണ്ടായത്. എരിവേശ്ശി, ഉളിക്കല്‍, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലില്‍ 1.19 കേടി രൂപയുടെ കൃഷിനശിച്ചു. കേളകം വില്ലേജിലെ ശാന്തിഗിരിയില്‍ ഉരുള്‍പൊട്ടി ശാന്തിഗിരി-വെണ്ടേക്കുംചാല്‍ റോഡ് തകര്‍ന്നു. വീടുകള്‍ നശിക്കുകയോ വെള്ളം കയറുകയോ ചെയ്തതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ ദുരന്തനിവാരണ നിയമപ്രകാരം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss