|    Nov 15 Thu, 2018 2:11 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് വീണ്ടും നിയന്ത്രണം

Published : 9th June 2017 | Posted By: G.A.G

കണ്ണൂര്‍: റെയില്‍വേ ട്രാക്ക് നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കണ്ണൂര്‍കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം തുടരുന്നു. ഞായര്‍ മുതല്‍ 30 വരെ ആഴ്ചയില്‍ നാലുദിവസം (ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി) വീതം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

11, 13, 14, 16, 18, 20, 21, 23, 25, 27, 28, 30 തിയ്യതികളാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ നമ്പര്‍ 56657 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കി. നമ്പര്‍ 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, നമ്പര്‍ 56324 മംഗളൂരു കോയമ്പത്തൂര്‍ പാസഞ്ചര്‍, നമ്പര്‍ 56323 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളില്‍ നമ്പര്‍ 16606 നാഗര്‍കോവില്‍മംഗളൂരു ഏറനാട് എക്‌സ്പ്രസ് 110 മിനുട്ട് വൈകിയോടുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍കോഴിക്കോട് റൂട്ടില്‍ ഒരുമാസം മുമ്പാണ് ട്രാക്ക് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. കിലോ മീറ്ററിന് 1.9 കോടി ചെലവിട്ടാണ് നവീകരണം. റെയിലും സ്ലീപ്പറുമടക്കം മാറ്റി പുതിയ ട്രാക്ക് തന്നെ സ്ഥാപിക്കുന്ന നടപടിയാണ് നടന്നുവരുന്നത്. എട്ട് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ജോലി. 25 റെയില്‍വേ സ്റ്റാഫും 40 കരാര്‍ തൊഴിലാളികളും സഹായത്തിനുണ്ട്. ട്രാക്ക് പഴകിയതു കാരണം വണ്ടികള്‍ വേഗം കുറച്ച് ഓടുന്ന ഭാഗങ്ങളിലാണ് ആദ്യം പണി നടക്കുന്നത്്. പണി പൂര്‍ത്തിയായാല്‍ തകര്‍ന്ന റെയില്‍ വഴി ഇപ്പോഴുള്ള വണ്ടികളുടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗം 110 കിലോമീറ്ററായി കൂട്ടാനാവുമെന്നാണ് കരുതുന്നത്. നവീകരണ പ്രവൃത്തികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss