|    Jan 20 Fri, 2017 3:18 pm
FLASH NEWS

കണ്ണൂര്‍ കോര്‍പറേഷന്‍: എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

Published : 9th October 2015 | Posted By: swapna en

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം 40 വാര്‍ഡുകളിലും സി.പി.ഐ ആറ് വാര്‍ഡുകളിലും മല്‍സരിക്കും. ഐ.എന്‍.എല്‍ നാലിലും ജനതാദള്‍(എസ്)മൂന്നും എന്‍.സി.പിയും കോണ്‍ഗ്രസ് (എസ്) ഒന്നുവീതവും വാര്‍ഡുകളില്‍ മത്സരിക്കും. തായത്തെരു, പള്ളിക്കുന്ന്, കടലായി, എടചൊവ്വ എന്നി നാല് വാര്‍ഡുകള്‍ സി.പി.ഐക്ക് ധാരണയായി കഴിഞ്ഞു.

ഐ.എന്‍.എല്‍ അറക്കല്‍, ആയിക്കര, ശാദുലിപള്ളി, കക്കാട് വാര്‍ഡുകളിലായിരിക്കും മത്സരിക്കുക. കീഴ്ത്തള്ളി വാര്‍ഡാണ് എന്‍.സി.പിക്ക് അനുവദിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എസിന്റെ വാര്‍ഡും സി.പി.ഐയുടെ രണ്ടു വാര്‍ഡുകള്‍ സംബന്ധിച്ചും തീരുമാനമായിട്ടില്ല. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനമാകുമെന്നാണ് സൂചന. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമിതിയംഗം എന്‍ സുകന്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി, എ.കെ.ജി ആശുപത്രി വൈസ് പ്രസിഡന്റ് മൃദുല ടീച്ചര്‍ എന്നിവര്‍ സി.പി.എം സ്ഥാനാര്‍ഥികളായി മല്‍സര രംഗത്തുണ്ടാകും. സി.പി.ഐ മണ്ഡലം സെക്രട്ടറി വെള്ളോറ രാജനും കോര്‍പറേഷനിലേക്ക് മത്സരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക