|    Jul 21 Sat, 2018 5:19 am
FLASH NEWS

കണ്ണൂര്‍ കോട്ടയിലെത്തിയ കോളജ് വിദ്യാര്‍ഥിനിയെ കാണാതായി

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലെത്തിയ കോളജ് വിദ്യാര്‍ഥിനിയെ കാണാതായി. മുണ്ടേരി മാണിയൂര്‍ തരിയേരി അമ്പലക്കണ്ടിയില്‍ ബദരിയ്യ മന്‍സിലില്‍ നഫീസ-മുഹമ്മദലി ദമ്പതികളുടെ മകള്‍ ഹസനത്തി(20)നെയാണ് കാണാതായത്. ഏച്ചൂര്‍ നളന്ദ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. കടലില്‍ ചാടിയതായിരിക്കാമെന്ന സംശയത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. തനിച്ച് കോട്ടയിലേക്കു വന്ന വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു. കോട്ടയുടെ പടിഞ്ഞാറുവശത്ത് കടലിനോട് ചേര്‍ന്നുള്ള ഭാഗത്തെ പാറക്കെട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗും കുടയും കണ്ടെത്തി. തുടര്‍ന്നാണ് കടലില്‍ ചാടിയതായിരിക്കാമെന്ന സംശയമുയര്‍ന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലിസ് സംഘവും പിങ്ക് പോലിസും കോസ്റ്റ് ഗാര്‍ഡ്, അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ആദ്യം തിരച്ചില്‍ നടത്താനായില്ല. പിന്നീട് കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോട്ടുകളുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. വിദ്യാര്‍ഥിനിയുടെ വിവാഹം ഒക്്‌ടോബര്‍ അഞ്ചിനു നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കുടുംബക്കാരുമായി കലഹിച്ച് വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss