|    Jun 24 Sun, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കണ്ണൂര്‍ കൊല: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കണ്ണൂരിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ ന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇതില്‍ ഇടപെടുകയായിരുന്നു. തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ആര്‍എസ്എസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇരകളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് മാധ്യമറിപോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്ന് കമ്മീഷന്‍ ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss