|    Jan 17 Wed, 2018 12:52 am
FLASH NEWS

കണ്ണൂര്‍ കൈത്തറിയെ അന്താരാഷ്ട്ര ബ്രാന്റാക്കി മാറ്റണം: പി കെ ശ്രീമതി എംപി

Published : 8th August 2017 | Posted By: fsq

 

കണ്ണൂര്‍: ഗുണനിലവാരത്തിലും രൂപഭംഗിയിലും ഏറെ മികച്ചുനില്‍ക്കുന്ന കണ്ണൂര്‍ കൈത്തറിയെ അന്താരാഷ്ട്ര ബ്രാന്റാക്കി മാറ്റണമെന്ന് പി കെ ശ്രീമതി എംപി. മൂന്നാമത് ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൈത്തറിയുടെ പഴമ നിലനിര്‍ത്തി പുതുതലമുറയുടെ താല്‍പര്യത്തിന് അനുസൃതമായ ഉല്‍പ്പന്നങ്ങളുണ്ടാവണം. പഴയ കാലത്ത് അത്യാവശ്യം വേണ്ട രണ്ടോ മൂന്നോ ജോഡി വസ്ത്രം മാത്രമേ ആളുകള്‍ക്ക് ഉണ്ടാവുമായിരുന്നുള്ളൂ. പിന്നീട് വിശേഷനാളുകളില്‍ പുതുവസ്ത്രം വാങ്ങുന്ന രീതി വന്നു. എന്നാല്‍ ഇന്നിപ്പോള്‍ ആ സ്ഥിതി മാറി. നേരത്തേ സ്ത്രീകളായിരുന്നു വസ്ത്രത്തിന്റെ നിറച്ചേര്‍ച്ചയെ കുറിച്ച് ബോധവാന്‍മാരായിരുന്നതെങ്കില്‍ ഉപ്പോള്‍ പുരുഷന്‍മാരും ഷര്‍ട്ടിനനുസരിച്ച മുണ്ടും പാന്റ്‌സും ധരിക്കുന്ന രീതിയുണ്ട്. ആളുകളുടെ അഭിരുചിയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കൈത്തറി ഉല്‍പ്പന്നങ്ങളും മാറണമെന്നും അവര്‍ പറഞ്ഞു. കെ കെ രാഗേഷ് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഫ്റ്റ് ഡയരക്ടര്‍ ഡോ. എന്‍ ഇളങ്കോവന്‍, ജോയിന്റ് ഡയരക്ടര്‍ രമേഷ് ബാബു, എന്‍എച്ച്ഡിസി സീനിയര്‍ മാനേജര്‍ അരുണ്‍ ബാരപത്രെ, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് കമ്മിറ്റി അസി. ഡയരക്ടര്‍ കെ ടി ജയരാജന്‍, ആര്‍ മഹേഷ് കുമാര്‍, ടി മുരളീധരന്‍, കെ ടി അബ്ദുല്‍ മജീദ്, കെ ചന്ദ്രന്‍, കെ കലൈശെല്‍വി, സി ജയചന്ദ്രന്‍, പി ബാലന്‍, എം രവിചന്ദ്രന്‍, സി സത്യമൂര്‍ത്തി സംസാരിച്ചു. കൈത്തറി രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കെ ആനന്ദന്‍, ഉത്തന്‍കണ്ണന്‍, കെ നാരായണന്‍, കെ പി ദാമോദരന്‍, കെ വി രാഘവന്‍ എന്നീ നെയ്ത്തുകാരെയും വീവേഴ്‌സ് സൊസൈറ്റികളെയും ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day