|    Jan 24 Tue, 2017 11:00 pm
FLASH NEWS

കണ്ണൂര്‍ കുട്ടികളുടെ പീഡനമേഖലയായി: എംഎസിടി ജഡ്ജി

Published : 20th October 2016 | Posted By: SMR

തലശ്ശേരി: കണ്ണൂര്‍ ജില്ല കുട്ടികളുടെ പീഡനമേഖലയായെന്നും പാനൂര്‍ ഈ മേഖലയിലെ ഏറ്റവും പ്രധാന കേന്ദ്രമാണെന്നും എംഎസിടി ജഡ്ജ് കെ ബൈജുനാഥ്. കുട്ടികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നിയമസഹായ ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍നിന്ന് നല്ല സന്ദേശങ്ങള്‍ ഒന്നും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. കുട്ടികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി മുതിര്‍ന്നവര്‍ ശൈശവത്തില്‍ തന്നെ കവരുകയാണ്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കും മുമ്പുതന്നെ എല്‍കെജികളില്‍ പറഞ്ഞയക്കുക വഴി നൈസര്‍ഗിക കഴിവുകള്‍ കുടുസ്സുമുറികളില്‍ ഒതുക്കപ്പെട്ടുന്നു. കുട്ടികള്‍ നിസ്സംഗരാവാന്‍ ഇതും പ്രധാന ഘടകമാണ്.പോലിസ്, എന്‍ജിഒകള്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയുള്ള ബോധവല്‍കരണത്തിനേ ഈ അവസ്ഥയെ മാറ്റാനാവൂ. ബോധവല്‍ക്കരണം കൃത്യമായി നടത്തുന്നില്ലെങ്കില്‍ വന്‍ ദുരന്തമാണ് വരാനിരിക്കുന്നത്. ലൈംഗികചൂഷണം, ബാലവേല, ഭിക്ഷാടനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെല്ലാം കുട്ടികളില്‍ പ്രയോഗിക്കുക വഴി തകരുന്ന പൊതുസമൂഹത്തിന്റെ ചിഹ്നങ്ങളായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ജഡ്ജ് വി ജി അനില്‍കുമാര്‍, സബ് ജഡ്ജ് എം പി ജയരാജ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിനോയ് തോമസ്, ഡിസിപി ബിജുരാജന്‍ പാറമ്മല്‍ എന്നിവര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക