|    Jan 23 Mon, 2017 7:53 am
FLASH NEWS

കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നഴ്‌സറികളില്‍ ഭൂരിഭാഗവും നിര്‍ത്തി

Published : 11th July 2016 | Posted By: SMR

ചിറ്റാരിക്കാല്‍: റബര്‍ വിലത്തകര്‍ച്ച നഴ്‌സറികള്‍ക്കും മരണമണിയായി. ഒരു വര്‍ഷം മുമ്പു വരെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ കേരള റബര്‍ നഴ്‌സറി അസോസിയേഷനില്‍ 184 അംഗങ്ങളാണുണ്ടായിരുന്നത്.
ഇപ്പോള്‍ ജില്ലയിലെ അഞ്ചു നഴ്‌സറികളായി ഇവരുടെ എണ്ണം ചുരുങ്ങിയതായാണ് വിവരം. റബര്‍ വിലയിടിവിനെതുടര്‍ന്നു മറ്റിടവിളകള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ കടുത്ത വരള്‍ച്ചയുണ്ടായതോടെ വീണ്ടും റബര്‍ കൃഷിയിലേക്ക് തിരിഞ്ഞു. ഈ സമയം നഴ്‌സറികളില്‍ ഭൂരിഭാഗവും നിന്നുപോയതോടെ റബര്‍ തൈകള്‍ക്ക് കടുത്ത ക്ഷാമവുമായി. നിലവിലുള്ള നഴ്‌സറികളിലാകട്ടെ ആവശ്യക്കാര്‍ക്ക് തൈകള്‍ നല്‍കാനും കഴിയാത്ത സ്ഥിതിയാണുള്ളതെന്നു അസോസിയേഷന്‍ അംഗം ചിറ്റാരിക്കാല്‍ മണ്ഡപത്തെ വില്‍സണ്‍ പാലക്കുടി പറഞ്ഞു.
ഒരു മാസത്തിലേറെയായി ഇത്തരത്തില്‍ തൈകള്‍ക്ക് ക്ഷാമം നേരിടുകയാണ്. ആര്‍ആര്‍ഐഐ 105, 430, 414 ഇനം തൈകളാണ് നിലവിലുള്ള നഴ്‌സറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്.
ഈ വര്‍ഷം തുടക്കത്തില്‍ 35 രൂപയില്‍ തുടങ്ങിയ തൈ വില ഒന്നിന് 75 രൂപയിലെത്തി. കപ്പു തൈകള്‍ നഴ്‌സറികളിലില്ലെങ്കിലും 50 രൂപയുണ്ടായിരുന്നത് 70ലെത്തി. വിലയില്‍ അല്‍പം കയറ്റമുണ്ടായതോടെ കര്‍ഷകര്‍ വീണ്ടും റബറിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ നിലവിലുള്ള നഴ്‌സറിക്കാരാണ് ദുരിതത്തിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക