|    May 23 Tue, 2017 5:02 am
FLASH NEWS

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തണം

Published : 7th October 2016 | Posted By: SMR

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നിശ്ചയിച്ച പ്രകാരം പ്രവേശ പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
ഇന്നുതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടു കോളജുകളിലെയും അപേക്ഷകരുടെ നീറ്റ് റാങ്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് അവരുടെ സ്ഥാനം കണക്കാക്കി വേണം പ്രവേശനം നടത്താന്‍. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്കും പരാതിക്കാര്‍ക്കും അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷന്‍ നടപടികളില്‍ നേരിട്ട് പങ്കാളിയാവാം.
അപേക്ഷ നല്‍കിയവരുടെയും നേരത്തെ പ്രവേശനം ലഭിച്ചവരുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി രണ്ടു കോളജുകളിലെയും വിദ്യാര്‍ഥി പ്രവേശനം ജെയിംസ് കമ്മിറ്റി തടഞ്ഞതിനെതിരേ മാനേജ്‌മെന്റുകളും അപേക്ഷകരായ വിദ്യാര്‍ഥികളും നല്‍കിയ ഹരജികളാണു കോടതി പരിഗണിച്ചത്. പ്രവേശനം റദ്ദാക്കാന്‍ ജെയിംസ് കമ്മിറ്റിക്ക് അധികാരമില്ലെന്നായിരുന്നു കോളജ് മാനേജ്‌മെന്റുകളുടെ വാദം. ഇപ്രകാരം റദ്ദാക്കിയ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താനും അധികാരമില്ലെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. രണ്ട് കോളജുകളിലുമായി അപേക്ഷ സമര്‍പ്പിച്ചിരുന്ന 175 വിദ്യാര്‍ഥികളാണു കോടതിയെ സമീപിച്ചത്. നീറ്റ് പട്ടിക മറികടന്ന് ഈ കോളജുകള്‍ പ്രവേശനം നടത്തിയെന്നായിരുന്നു അപേക്ഷകരുടെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day