|    Feb 22 Wed, 2017 11:57 pm
FLASH NEWS

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നടപടി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെ കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ജയിംസ് കമ്മിറ്റി നടപടി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് 150 സീറ്റുകളിലേക്ക് നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കി. പ്രവേശന നടപടികള്‍ സുതാര്യമല്ലെന്നും സുപ്രിംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കരുണയില്‍ പ്രവേശനത്തിനായി മാനേജ്‌മെന്റ് തയാറാക്കിയ വിദ്യാര്‍ഥി പട്ടിക റദ്ദാക്കിയ കമ്മിറ്റി, പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കമ്മിറ്റിക്ക് മുമ്പാകെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നു കമ്മിറ്റി കണ്ടെത്തി. 2016-17 ലെ എംബിബിഎസ് പ്രവേശനത്തിന് സുപ്രിംകോടതി നിര്‍ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് നടത്തുന്നതിലും കണ്ണൂര്‍ മെഡിക്കല്‍ കോളജ് പരാജയപ്പെട്ടു. ജയിംസ് കമ്മിറ്റിയും സുപ്രിംകോടതിയും നല്‍കിയ എല്ലാ ഉത്തരവുകളും മെഡിക്കല്‍ കോളജ് കാറ്റില്‍പറത്തി. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയിംസ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
100 സീറ്റാണ് കരുണ മെഡിക്കല്‍ കോളജിലുള്ളത്. മെറിറ്റ് അനുസരിച്ച് 100 പേരുടെ റാങ്ക്‌ലിസ്റ്റ് ജയിംസ് കമ്മിറ്റി തയ്യാറാക്കി. ഇതിനുപുറമെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് തയാറാക്കിയ ലിസ്റ്റില്‍ 30 പേരാണുള്ളത്. ഇതുകൂടാതെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരുടെ ലിസ്റ്റ് കൂടി തയാറാക്കി. എന്നാല്‍, ഇതില്‍ ഒരു വിദ്യാര്‍ഥിക്ക് കെഎംസിടി മെഡിക്കല്‍ കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ 131 വിദ്യാര്‍ഥികളെ പ്രവേശനത്തിന് പരിഗണിക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക