|    Dec 14 Fri, 2018 9:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കണ്ണൂര്‍ കന്നി വിമാനം സ്വീകരിക്കാന്‍ അബുദബി ഒരുങ്ങി

Published : 8th December 2018 | Posted By: ke

അബുദബി: ഇന്ന് ഉല്‍ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറക്കുന്ന ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തെ സ്വീകരിക്കാന്‍ അബുദബി ഒരുങ്ങി. രാവിലെ 10 മണിക്ക് അബുദബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നടക്കുന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ഉല്‍ഘാടനം ചെയ്യു.  എയര്‍ ഇന്ത്യ സെയില്‍സ് മാനേജര്‍ ഡൊണാള്‍ഡ്, എയര്‍ ഇന്ത്യയുടെ ജിഎസ്എ അറേബ്യന്‍ ട്രാവല്‍സ് മാനേജര്‍ വേണുഗോപാല്‍, എയര്‍ എക്‌സ്പ്രസ്സ് സെയില്‍സ് മാനേജര്‍ പി.എച്ച് ഹരി, അബുദബി വിമാനത്താവളത്തിലെ ഉന്നത ഉ്‌ദ്യോഗസ്ഥരും അബുദബിയിലെ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. 186 യാത്രക്കാരുമായി വരുന്ന ബോയിംഗ് 737 വിമാനത്തെ അബുദബി വിമാനത്താവളത്തില്‍ കൃത്രിമ ചാറ്റല്‍ മഴയോടെ സ്വീകരിക്കും. അബുദബിയില്‍ നിന്നും കണ്ണൂരിലേക്കുള്ള ആദ്യ വിമാനത്തില്‍ പറക്കാന്‍ വന്‍ തുക നല്‍കിയാണ് ആളുകള്‍ ടിക്കറ്റുകള്‍ കരസ്ഥമാക്കിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss