|    Oct 20 Sat, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ : ഉപതിരഞ്ഞെടുപ്പിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Published : 14th September 2017 | Posted By: fsq

 

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ രാമന്തളി ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപോര്‍ട്ട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കുന്ന കെ പി രാജേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss