|    Jun 24 Sat, 2017 9:00 pm
FLASH NEWS

കണ്ണൂര്‍ ഇനി സമ്പൂര്‍ണ ഊര്‍ജ ബോധവല്‍ക്കരണ ജില്ല

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയെ സമ്പൂര്‍ണ ഊര്‍ജ ബോധവല്‍ക്കരണ ജില്ലയായി പ്രഖ്യാപിച്ചു. ലൈബ്രറി കൗണ്‍സില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 1000 ക്ലാസ് നടത്താന്‍ നിശ്ചയിച്ചതില്‍ 745 ക്ലാസുകള്‍ പൂര്‍ത്തിയായി. ബാക്കി ഡിസംബര്‍ 14ന് ഊര്‍ജ സംരക്ഷണ ദിനത്തോടെ പൂര്‍ത്തിയാക്കും. കണ്ണൂര്‍, ഇരിട്ടി താലുക്കുകളിലും പയ്യന്നൂര്‍, കൂടാളി മേഖലകളിലുമാണ് ക്ലാസ് പൂര്‍ത്തിയായത്. 745 ക്ലാസുകളിലായി അറുപതിനായിരത്തോളം വീട്ടമ്മമാരാണ് ക്ലാസില്‍ പങ്കെടുത്തത്. പല ഗ്രന്ഥശാലകളുടെയും നേതൃത്വത്തില്‍ ഊര്‍ജ ഗ്രാമം പദ്ധതിയും എല്‍ഇഡി നിര്‍മാണവും നടക്കുന്നുണ്ട്.    ശിക്ഷക്ക് സദനി ല്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രഖ്യാപനം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേരളം വരള്‍ച്ചയിലേക്ക് കാംപയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. ഇഎംസി ഡയരക്ടര്‍ കെ എം ധരേശന്‍ ഉണ്ണിത്താന്‍ പ്രഭാഷണം നടത്തി. ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ ബാലചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ഇഎംസി കണ്‍സള്‍ട്ടറ്റന്റ് എ രാജഗോപാലന്‍ ആചാരി, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിന്ധു എസ് കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഇ ബീന, അഡ്വ. ലിഷാ ദീപക്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍ സംസാരിച്ചു. ക്ലാസെടുത്തവര്‍ക്കും മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുത്ത കൂടാളി വായനശാലയിലെ കെ കെ പ്രഭാകരനെയും ചടങ്ങില്‍ ആദരിച്ചു. രാവിലെ മുതല്‍ നടന്ന സെമിനാറും പ്രദര്‍ശനവും ഇഎംസി ഡയറക്ടര്‍ കെ എം ധരേശന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. പി കെ ബൈജു പദ്ധതി വിശദീകരിച്ചു. ഊര്‍ജ സംരക്ഷണത്തെ കുറിച്ച് എ രാജഗോപാലന്‍ ആചാരിയും,  ജലം ജീവജലം എന്ന വിഷയത്തില്‍ ടി വി നാരായണനും ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, കെഎസ്ഇബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി വി സുനില്‍, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍, കെ പത്മനാഭന്‍, കെ പി രാമകൃഷ്ണന്‍, എ പങ്കജാക്ഷന്‍, എം ശ്രീനേഷ്, ജിഡി മാസ്റ്റര്‍, എം ബാലന്‍, മാത്യു പുതുപറമ്പില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക