|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കണ്ണൂര്‍: ആദ്യ സര്‍വീസിനുള്ള ടിക്കറ്റ് മിനിറ്റുകള്‍ക്കകം വിറ്റുതീര്‍ന്നു

Published : 14th November 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനവും ആദ്യ വിമാനസര്‍വീസും ഉല്‍സവമാക്കാന്‍ മലയാളികള്‍. കണ്ണൂരില്‍ നിന്ന് ആദ്യ സര്‍വീസിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റുകള്‍ 55 മിനിറ്റിനകം വിറ്റുതീര്‍ന്നു. 186 സീറ്റുള്ള ബോയിങ് 737-800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഡിസംബര്‍ 9ന് അബൂദബിയിലേക്കുള്ള ടിക്കറ്റുകളാണ് മിനിറ്റുകള്‍ക്കകം വിറ്റുപോയത്.
ഉച്ചയ്ക്കു 12.30ഓടെ ബുക്കിങ് തുടങ്ങുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ സിഇഒ കെ ശ്യാംസുന്ദര്‍ അറിയിച്ചു. പിന്നാലെ 12.40ന് ബുക്കിങ് തുടങ്ങി. 1.35 ആവുമ്പോഴേക്കും ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. അബൂദബിയിലേക്കുള്ള എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്‌സ്പ്രസ് ഫഌക്‌സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. എന്നാല്‍ മിനിറ്റുകള്‍ക്കകം ടിക്കറ്റ് നിരക്ക് കുതിച്ചുകയറി. 1000ഓളം പേര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങി. ഇതാണ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം.
എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 25000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. അബൂദബി-കണ്ണൂര്‍ യാത്രാനിരക്ക് 720 എഇഡിയില്‍ ബുക്കിങ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റഴിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss