|    Apr 25 Tue, 2017 5:57 pm
FLASH NEWS

കണ്ണൂര്‍മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുന്നതായി മാനേജ്‌മെന്റ്

Published : 26th October 2016 | Posted By: SMR

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് സിഐടിയു സമരത്തെ തുടര്‍ന്ന് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുന്നതായി കോളജ് മാനേജ്‌മെന്റ ഹൈക്കോടതിയില്‍.
വിദ്യാര്‍ഥികളുടെയും രോഗികളുടെയും ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തൊഴില്‍പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 13 മുതല്‍ സമരം നടക്കുന്നുണ്ട്. പരീക്ഷ നടത്തത്താന്‍പോലും സമരക്കാര്‍ അനുവദിച്ചില്ല. 24 മണിക്കൂറും ആശുപത്രി സമുച്ചയത്തിനു സമീപം തമ്പടിച്ച് ആശുപത്രിയിലേക്ക് എത്തുന്നവരെ തടയുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
പലതവണ ചര്‍ച്ചചെയ്തിട്ടും ദുര്‍വാശിമൂലം സമരം ഒത്തുതീര്‍ക്കാന്‍ യൂനിയന്‍കാര്‍ തയ്യാറാവുന്നില്ല. വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങിയതു സംബന്ധിച്ച് കസ്റ്റോഡിയനായ അഡ്വക്കറ്റ് റിസീവര്‍ക്ക് കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്.
റിസീവര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടിയുടെ എതിര്‍പ്പിനു മുന്നില്‍ അവര്‍ നിസ്സഹായരാണ്. സുരക്ഷാപ്രശ്‌നം മൂലം കോളജ് അടച്ചിടേണ്ട അവസ്ഥയിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day