|    Jun 25 Sun, 2017 8:55 am
FLASH NEWS

കണ്ണൂരില്‍ സിവില്‍ സര്‍വീസ് അക്കാദമി ഈ മാസം

Published : 9th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കല്ല്യാശ്ശേരിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സെന്റര്‍ ഈമാസം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന തുടര്‍വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജി എസ് ഗിരീഷ്‌കുമാര്‍ കേന്ദ്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവരുമായി ചര്‍ച്ച ചെയ്ത് ധാരണാപത്രത്തിന് അന്തിമ രൂപം നല്‍കി. സിവില്‍ സര്‍വീസ് അക്കാദമി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം ഭരണാനുമതി നല്‍കി ഉത്തരവായിരുന്നു. ഈമാസം അവസാനം കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും പ്ലസ് ടു ഒന്നും രണ്ടും വര്‍ഷ വിദ്യാ ര്‍ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാറഥികള്‍ക്കുമായി ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ഇവിടെയുണ്ടാവുക. രണ്ട് വിഭാഗത്തിലും രണ്ടുവീതം ബാച്ചിലായി ആകെ 280 പേര്‍ക്ക് പ്രവേശനം ലഭിക്കും. 51 ശതമാനം സീറ്റ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. ആവശ്യമായ പട്ടികജാതി വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം ഈ വിഭാഗത്തില്‍ ബാക്കിയുള്ള സീറ്റില്‍ ജനറല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ രണ്ടുബാച്ച് വീതം അധികമായി ആരംഭിക്കുന്നതിനും കഴിയുമെന്ന് ഡോ. ഗിരീഷ്‌കുമാര്‍ പറഞ്ഞു. ഇതുവഴി 280 േപര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ കഴിയും. ഞായറാഴ്ചകളിലായിരിക്കും സിവില്‍ സര്‍വീസ് പരിശീലനം. കേന്ദ്രം ഉദ്ഘാടനത്തിന് മുമ്പ് സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം ക്ലാസില്‍ പങ്കെടുക്കാം. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിലബസും മൊഡ്യൂളും അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്ററിലെ അധ്യാപകരായിരിക്കും ക്ലാസെടുക്കുക.തുടര്‍ന്ന് ഇവിടെയുള്ള പരിശീലകരെ കണ്ടെത്തി പരിശീലനം നല്‍കി നിയോഗിക്കും. അധ്യാപകര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനത്തിന് മുമ്പ് നടത്തും. കല്ല്യാശ്ശേരി സെന്റര്‍ ഒഫോറ എക്‌സലന്‍സിലെ രണ്ട് ക്ലാസ് മുറികളാണ് പരിശീലനത്തിനായി തയ്യാറാക്കുക. ഇവിടെ ആവശ്യമായ ഭൗതിക സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും അടിയന്തിരമായി സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഭാവിയില്‍ തിരുവനന്തുരത്തെ സെന്ററില്‍ നിന്ന് വിദഗ്ധരുടെ ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള വെര്‍ച്ച്വല്‍ ക്ലാസ് മുറി സംവിധാനവും രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക