|    Oct 19 Fri, 2018 11:23 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 6th December 2017 | Posted By: mi.ptk

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ നൗഷാദ് ,നൗഫല്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്. സിപിഎം ചെണ്ടയാട് കുന്നുമ്മല്‍ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. കഴുത്തിനും കാലിനും വെട്ടേറ്റ നൗഷാദിന്റെ പരിക്ക് ഗുരുതരമാണ്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നേരത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് വിളിച്ചു ചേര്‍ത്ത സമാധാന യോഗം സിപിഎമ്മും ബിജെപിയും ബഹിഷ്‌കരിച്ചിരുന്നു.
ഇതോടെ യോഗം ഉപേക്ഷിച്ചു. ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന പ്രദേശത്ത് തലശേരി ഡി.വൈ.എസ്. പി മുന്‍കൈ എടുത്താണ് യോഗം വിളിച്ചിരുന്നത്. ഇരുപാര്‍ട്ടികളും സഹകരിക്കാത്തതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss