|    Aug 18 Fri, 2017 4:56 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

Published : 13th August 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് സിപിഎം ഓഫീസിന് നേരെ ആക്രമണം. ധര്‍മ്മടം സ്വാമിക്കുന്നിലെ സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഎം കൊടിമരവും തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. ഒരുഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് അക്രമം അഴിച്ചുവിടുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുകയും പിന്നീട് സമാധാനത്തെക്കുറിച്ച് പറയലുമാണ് സംഘപരിവാര്‍ ശൈലിയെന്നും ജയരാജന്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക