|    Oct 22 Mon, 2018 4:52 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്

Published : 23rd January 2017 | Posted By: mi.ptk

thalipparamba-blast

കണ്ണൂര്‍:കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്.  തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.ബോംബേറില്‍ കെകെഎം പരിയാരം ഹാളിന്റെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു.ആക്രമണം നടന്ന സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
ഇന്നലെ അര്‍ധരാത്രിയോടെ തലശേരി കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സുജിത്തിന്റെ വീടിന് നേരയാണ് ആക്രമണമുണ്ടായത്. ബോംബ് സുജിത്തിന്റെ വീടിന്റെ മുറ്റത്ത് വീണ് പൊട്ടുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

thalipparamba--blast

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss