|    Feb 19 Mon, 2018 11:45 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ സിപിഎം,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 14th November 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഎം,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകന്‍ കെപി ശരത്തിനും എലാങ്കോട് മണ്ഡല്‍ കാര്യവാഹ് സുജീഷിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയായിരുന്നും സംഭവം.
ബൈക്കില്‍ എത്തിയ സുജീഷിനെ അജ്ഞാത സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. ഇതിന് ശേഷമാണ് പാലക്കൂവില്‍ വച്ച് ശരത്തിന് വെട്ടേറ്റത്.
സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി പിഎം മോഹനന്റെയും പ്രവര്‍ത്തകന്‍ താവില്‍ ഭാസ്‌കരന്റെയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പാനൂര്‍ മുനിസിപ്പല്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss