|    Feb 24 Fri, 2017 11:28 pm
FLASH NEWS

കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മ

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാനും ഇരകള്‍ക്ക് സഹായങ്ങള്‍ നല്‍കാനുമായി വിവിധ പദ്ധതികളുമായി രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ. പീപ്പിള്‍സ് ഇനീഷേറ്റീവ് ഫോര്‍ പീസ് ആന്റ് പ്രൊട്ടക്ഷന്‍ ഒഫ് സിവില്‍ റൈറ്റ്‌സിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഇന്നലെ കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഒത്തുകൂടിയത്.
കണ്ണൂരിലെ അക്രമങ്ങളിലൂടെ വിധവകളായവര്‍ക്കും കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കുമായി ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു. കൊല്ലപ്പെട്ട കുടുംബങ്ങളിലെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി അതില്‍ 10 മുതല്‍ 15പേര്‍ക്ക്  സൗജന്യ വിദ്യാഭ്യാസം നല്‍കും. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹവീട് പദ്ധതിയിലൂടെ പാവപ്പെട്ട വിധവകള്‍ക്ക് വീടും ഭക്ഷണവും ലഭ്യമാക്കും. വനിതാകമ്മീഷന്റെ സഹകരണത്തോടെ വിധവകള്‍ക്ക് സ്വാശ്രയ ജീവിതം സാധ്യമാക്കാന്‍ തൊഴില്‍ പരിശീലനം ഉള്‍പ്പെടെ നടപ്പാക്കാനും പദ്ധതിയുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വിശദമായ സര്‍വേ നടത്തും. വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
അഡ്വ. ശിവന്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എം പി അബ്ദുസ്സമദ് സമദാനി , കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി, മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. എം എം ബഷീര്‍, ജോര്‍ജ് കുളങ്ങര, പ്രഫ. ടി ശോഭീന്ദ്രന്‍, സി ഇ ചാക്കുണ്ണി, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജസ്റ്റിസ് കെ ടി തോമസ്, ഡി ബാബു പോള്‍ എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സമാധാനം കൊണ്ടുവരാനായി ആരംഭിച്ച ംംം.ുശു.ീൃഴ.ശി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രഫ. എം കെ സാനു നിര്‍വഹിച്ചു. ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഇതുവഴി നിര്‍ദേശങ്ങള്‍ നല്‍കാനാവും.  യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ അറിയിക്കുമെന്ന് അഡ്വ. ശിവന്‍ മഠത്തില്‍ പറഞ്ഞു. ശേഷം നേതാക്കളെ നേരില്‍ കാണും. മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക