|    Mar 30 Thu, 2017 2:35 am
FLASH NEWS

കണ്ണൂരില്‍ രണ്ടു പേര്‍ വെട്ടേറ്റുമരിച്ചു

Published : 12th July 2016 | Posted By: sdq

kannoor kolaപയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സംഘര്‍ഷം. രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകനും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മുഖംമൂടിധാരികളായ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങള്‍ക്ക് മുന്‍പിലിട്ട് സിപിഎം പ്രവര്‍ത്തകനായ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സിവി ധനരാജിനെയാണ് (38)ആദ്യം വെട്ടിക്കൊന്നത്. മൂന്നു ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം രാത്രി ഒരുമണിയോടെ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റ് സികെ രാമചന്ദ്രനും(52) വെട്ടേറ്റു മരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day