|    Jul 26 Wed, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

Published : 8th October 2016 | Posted By: SMR

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോകവെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതിനിടെ, പോലിസിനെ വെട്ടിച്ച് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് എട്ടോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് സംഭവം. കണ്ണൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ദസറ നവരാത്രി ആഘോഷം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. വന്‍ പോലിസ് സുരക്ഷയില്‍ വാഹനത്തില്‍ നിന്നിറങ്ങി വേദിക്കരികില്‍ എത്തിയപ്പോഴാണ് കരിങ്കൊടി വീശിയത്. പൊടുന്നനെ പ്രതിഷേധക്കാരെ പോലിസ് പിടികൂടുകയും ചെയ്തു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നബീലിനു മര്‍ദനമേറ്റത്. വസ്ത്രങ്ങള്‍ കീറിയ നിലയില്‍ ഇയാളെ ടൗണ്‍ സ്‌റ്റേഷനില്‍ എത്തിക്കവെ രക്ഷപ്പെടുകയായിരുന്നു. അല്‍പസമയത്തിനു ശേഷം ദസറ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക