|    May 30 Tue, 2017 1:07 pm
FLASH NEWS

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Published : 4th September 2016 | Posted By: SMR

vinesh-01

ഇരിട്ടി: ഇരിട്ടിക്കടുത്ത തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പുള്ളിപ്പൊയിലിലെ മാവില വീട്ടില്‍ ബിനീഷാ(26)ണ് കൊല്ലപ്പെട്ടത്. തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ നിലയില്‍ ആലയാടിനു സമീപത്തെ ഇടവഴിയില്‍ പോലിസാണ് ബിനീഷിനെ കണ്ടത്. ഉടനെ ഇരിട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ സംഭവത്തിന് തൊട്ടുമുമ്പായി തില്ലങ്കേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിജേഷ് (28) സഞ്ചരിച്ച വാഹനത്തിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ ജിജേഷിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സ്ഥലത്തിന് അരക്കിലോ മീറ്റര്‍ അപ്പുറത്താണ് ബിനീഷിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവമറിഞ്ഞ് വന്‍ പോലിസ് സന്നാഹമെത്തി.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മാവില വീട്ടില്‍ പുറകിലോട്ടെ വി പി വാസു-സി എം പത്മിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ബിനീഷ്. സഹോദരങ്ങള്‍: വിജേഷ്, ബിന്ദു, ജിഷ്ണു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day