|    Jan 16 Mon, 2017 4:28 pm

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, എട്ടു സിപിഎമ്മുകാര്‍ പിടിയില്‍

Published : 16th February 2016 | Posted By: G.A.G

Sujith-bjp-murder

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പാപ്പിനിശേരി
അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ ഒരുസംഘമാളുകള്‍ ഇയാളെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. സുജിതിന്റെ പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്്. ഇവര്‍ വീട്ടില്‍ നിന്ന്്് സുജിതിന വലിച്ചിറക്കി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. അയല്‍വാസികള്‍ ഓടിക്കൂടി കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത് മരണമടയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്്് സമീപപ്രദേശങ്ങളില്‍ ഏതാനും വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 377 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക