|    Dec 14 Thu, 2017 12:28 am
FLASH NEWS
Home   >  Just In   >  

കണ്ണൂരില്‍ ബിജെപി നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചു; വഴങ്ങിയില്ലെങ്കില്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി

Published : 31st October 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി നേതവ് വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. വിമുക്തഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലപ്പട്ടം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ചെറുപഴശ്ശിയിലെ എ കെ നാരായണന്‍(85)നെതിരെയാണ് പരാതി. ലൈംഗിക താല്‍പര്യത്തോടെ തന്നെ നിരന്തരം ശല്യം ചെയ്യുകയും വഴങ്ങിയില്ലെങ്കില്‍ മക്കളെയടക്കം ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ കയറി കൈയേറ്റം ചെയ്യുകയും നേരിട്ടും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും മയ്യില്‍ പോലീസ് പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
വീട്ടമ്മ പരാതി നല്‍കിയതിന് പിന്നാലെ വീട്ടമ്മയുടെ മകന്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് നാരായണന്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read This…

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; സത്യസരണി അടച്ചുപൂട്ടണം: കെ സുരേന്ദ്രന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക