|    Jan 23 Mon, 2017 10:02 am
FLASH NEWS

കണ്ണൂരില്‍ ബസ് പണിമുടക്ക്; പരീക്ഷകള്‍ മാറ്റി

Published : 6th April 2016 | Posted By: SMR

കണ്ണൂര്‍: ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബസ് തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനാല്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
വിഷുവിന് മുമ്പ് ബോണസ് അനുവദിക്കണമെന്നും ക്ഷാമബത്ത 627 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണു ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണു സമരം തുടങ്ങിയത്. അതേസമയം, കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ തടയില്ലെന്നു സമരസമിതി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക