|    Aug 18 Fri, 2017 7:48 pm
FLASH NEWS

കണ്ണൂരില്‍ ബസ്സുടമസ്ഥ സംഘം ഓഫിസിന് നേരെ ആക്രമണം

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: താഴെചൊവ്വയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫിസിനു നേരെ അക്രമം. തായത്തെരു റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനു നേരെയാണ് പ്രകടനമായെത്തിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയ്ക്കു 12ഓടെയാണ് അപകടം. ഓഫിസിലുണ്ടായിരുന്ന ഷെല്‍ഫ്, റഫ്രിജറേറ്റര്‍,വാട്ടര്‍ ഫില്‍ട്ടര്‍, കസേര, മേശ എന്നിവ വലിച്ചിടുകയും രേഖകള്‍ നശിപ്പിക്കുകയും ചെയ്തു.മൂന്ന് ബസ്സുകളുടെ ആര്‍സി ബുക്ക് നഷ്ടപ്പെട്ടതായും അസോസിയേഷന്‍ സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത് ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമസമയം മാനേജര്‍ കെ ചന്ദ്രന്‍ മാത്രമാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് ബസ്സുടമകള്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.അതിനിടെ, താഴെചൊവ്വ ജങ്ഷനില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബസോടിച്ച ഡ്രൈവറെ ട്രാഫിക് പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസ്സിന്റെ ഡ്രൈവര്‍ തലശ്ശേരി കൊളശ്ശേരി കാവുംഭാഗം സര്‍വജിത്തി(22)നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് എസ്എന്‍ കോളജ് വിദ്യാര്‍ഥിനി തലമുണ്ടയിലെ പി ആതിര ബസ്സിടിച്ച് മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക